Today: 02 Jun 2025 GMT   Tell Your Friend
Advertisements
ആറന്മുള സത്യവ്രതന്‍ സ്മാരക അവാര്‍ഡ് രാജു കുന്നക്കാട്ട് ഏറ്റുവാങ്ങി
Photo #1 - Europe - Otta Nottathil - raju_kunnakkatt_sathyavrathan_memmorial_award_received
ഏറ്റുമാനൂര്‍ : പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന ആറന്മുള സത്യവ്രതന്‍ സ്മാരക സാഹിത്യഅവാര്‍ഡ് രാജു കുന്നക്കാട്ട് ഏറ്റുവാങ്ങി. കോട്ടയം മാറ്റൊലി തീയേറ്റേഴ്നുക്കുവേണ്ടി രചിച്ച 'ഒലിവ് മരങ്ങള്‍ സാക്ഷി ' എന്ന നാടകമാണ് പുരസ്കാരത്തിന് അര്‍ഹമായത്.

രക്ഷാധികാരി ജി പ്രകാശിന്റെ അധ്യക്ഷതയില്‍ മെയ് 11 ന് മൂന്ന് മണിക്ക് എസ്എംഎസ്എം ലൈബ്രറി ശതാബ്ദി ലൈബ്രറി ഹാളില്‍ കൂടിയ സമ്മേളനം സിനിമാ സംവിധായകന്‍ ദിലീപ് നാട്ടകം ഉദ്ഘാടനം ചെയ്തു. പ്രശസ്ത നടന്‍ കോട്ടയം പുരുഷനാണ് രാജുവിന് അവാര്‍ഡ് തുകയായ 25,000 രൂപയും,ഫലകവും, സാക്ഷ്യപത്രവും സമ്മാനിച്ചത്. നവഭാവന ചാരിറ്റബിള്‍ ട്രസ്ററിന്റെ 2024 ലെ രാജന്‍ പി ദേവ് പുരസ്കാരം സെക്രട്ടറി ഗിരിജന്‍ ആചാരി രാജു കുന്നക്കാട്ടിന് സമര്‍പ്പിച്ചു.

അനുക്കുട്ടന്‍ ഏറ്റുമാനൂരിനെ ചടങ്ങില്‍ ആദരിച്ചു. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.ഹരി ഏറ്റുമാനൂര്‍, കെ എം രാധാകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡണ്ട് സതീഷ് കാവ്യധാര സ്വാഗതവും, അഡ്വ. കെ ആര്‍ അനില നന്ദിയും പറഞ്ഞു.രുഗ്മിണി വിജയന്‍ ഗാനമാലപിച്ചു. തുടര്‍ന്ന് ഗിരിജന്‍ ആചാരി നയിച്ച കവിയരങ്ങും നടന്നു.
- dated 14 May 2025


Comments:
Keywords: Europe - Otta Nottathil - raju_kunnakkatt_sathyavrathan_memmorial_award_received Europe - Otta Nottathil - raju_kunnakkatt_sathyavrathan_memmorial_award_received,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us